Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Karur Stampede

ക​രൂ​ർ ദു​ര​ന്തം; വി​ജ​യ് ഇ​ന്ന് സി​ബി​ഐ​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​കും, ഡ​ൽ​ഹി​ക്ക് പു​റ​പ്പെ​ട്ടു

ചെ​ന്നൈ: ക​രൂ​ർ ദു​ര​ന്ത​ത്തി​ൽ ത​മി​ഴ​ക വെ​ട്രി ക​ഴ​കം നേ​താ​വും ന​ട​നു​മാ​യ വി​ജ​യ് ഇ​ന്ന് സി​ബി​ഐ​യ്ക്ക് മു​ൻ​പി​ൽ ഹാ​ജ​രാ​കും.

മൊ​ഴി ന​ൽ​കാ​നാ​യാ​ണ് വി​ജ​യ് ഡ​ൽ​ഹി​യി​ലെ സി​ബി​ഐ ആ​സ്ഥാ​ത്തെ​ത്തു​ക. നി​ല​വി​ൽ വി​ജ​യ് പ്ര​ത്യേ​ക ചാ​ർ​ട്ടേ​ർ​ഡ് വി​മാ​ന​ത്തി​ൽ ഡ​ൽ​ഹി​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു.

ഡ​ൽ​ഹി​യി​ലെ​ത്തു​ന്ന വി​ജ​യ്ക്ക് ക​ർ​ശ​ന സു​ര​ക്ഷ​യൊ​രു​ക്ക​ണ​മെ​ന്ന് ടി​വി​കെ നേ​താ​ക്ക​ൾ ഡ​ൽ​ഹി പോ​ലീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. വി​ജ​യ് എ​ത്തു​ന്ന സ​മ​യ​വും മ​റ്റും സി​ബി​ഐ​യെ നേ​ര​ത്തെ അ​റി​യി​ച്ചു​ക​ഴി​ഞ്ഞു.

എ​ന്തു​കൊ​ണ്ട് ക​രൂ​രി​ൽ എ​ത്താ​ൻ താ​മ​സി​ച്ചു, ജ​ന​ക്കൂ​ട്ട​ത്തെ നി​യ​ന്ത്രി​ക്കാ​ൻ പ​രാ​ജ​യ​പ്പെ​ട്ടു എ​ന്ന​ത​ട​ക്ക​മു​ള്ള ചോ​ദ്യ​ങ്ങ​ളി​ൽ വി​ജ​യ് വി​ശ​ദീ​ക​ര​ണം ന​ൽ​കേ​ണ്ടി​വ​രും. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ വൈ​കി എ​ന്ന ആ​രോ​പ​ണ​ത്തി​ലും വി​ജ​യ് ഉ​ത്ത​രം ന​ൽ​കേ​ണ്ടി​വ​രും. നി​ല​വി​ൽ വി​ജ​യ്‌​യെ കേ​സി​ലെ സാ​ക്ഷി​യാ​യാ​ണ് സി​ബി​ഐ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ക​രൂ​ര്‍ ദു​ര​ന്ത​മു​ണ്ടാ​യി നാ​ലു​മാ​സ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് ആ​ദ്യ​മാ​യാ​ണ് വി​ജ​യ് ഒ​രു അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു​മു​ന്നി​ല്‍ ഹാ​ജ​രാ​കാ​ന്‍ പോ​കു​ന്ന​ത്. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ച്ച അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​ന്നി​ല്‍ വി​ജ​യ് എ​ത്തി​യി​രു​ന്നി​ല്ല. ടി​വി​കെ നേ​താ​ക്ക​ളാ​യ ബു​സി ആ​ന​ന്ദ്, നി​ര്‍​മ്മ​ല്‍ കു​മാ​ര്‍, ആ​ധ​വ് അ​ര്‍​ജു​ന എ​ന്നി​വ​രെ സി​ബി​ഐ ഓ​ഫീ​സി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി ചോ​ദ്യം​ചെ​യ്തി​രു​ന്നു.

നേ​ര​ത്തെ വി​ജ​യ്‌​യു​ടെ പാ​ര്‍​ട്ടി ആ​സ്ഥാ​ന​ത്തി​ന് മു​ന്നി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​ര​വാ​നി​ല​ട​ക്കം സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ള്‍​പ്പെ​ടെ ശേ​ഖ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

National

ക​രൂ​ർ ദു​ര​ന്തം: മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി വീ​ഡി​യോ കോ​ൾ ചെ​യ്ത് വി​ജ​യ്

ചെ​ന്നൈ: ക​രൂ​ർ ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി വീ​ഡി​യോ കോ​ളി​ൽ സം​സാ​രി​ച്ച് വി​ജ​യ്. ചെ​ന്നൈ​യി​ലെ വീ​ട്ടി​ൽ നി​ന്നാ​ണ് ഇ​രു​പ​തോ​ളം കു​ടും​ബ​ങ്ങ​ളു​മാ​യി വി​ജ​യ് സം​സാ​രി​ച്ച​ത്. 15 മി​നി​റ്റി​ല​ധി​കം ഓ​രോ​രു​ത്ത​രോ​ടും സം​സാ​രി​ച്ച വി​ജ​യ്, കു​ടും​ബ​ത്തി​നൊ​പ്പം എ​ന്നും ഉ​ണ്ടാ​കു​മെ​ന്നും ഉ​ട​ൻ നേ​രി​ൽ കാ​ണു​മെ​ന്നും ഉ​റ​പ്പ് ന​ൽ​കി.

ന​ട​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​ത് സം​ഭ​വി​ച്ചെ​ന്നും കു​ടും​ബ​ത്തി​ന്‍റെ ന​ഷ്ടം പ​രി​ഹ​രി​ക്കാ​നാ​കി​ല്ലെ​ന്നും വി​ജ​യ് പ​റ​ഞ്ഞു. വി​ജ​യ് ഫോ​ണി​ൽ വി​ളി​ക്കു​മെ​ന്ന് ടി​വി​കെ പ്ര​വ​ർ​ത്ത​ക​ർ കു​ടും​ബാം​ഗ​ങ്ങ​ളെ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു.

National

ദു​ര​ന്ത​ത്തെ രാ​ഷ്ട്രീ​യ​വ​ത്ക്ക​രി​ക്കാ​നി​ല്ല, വി​ജ​യ് തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു: സെ​ന്തി​ൽ ബാ​ലാ​ജി

ചെ​ന്നൈ: ക​രൂ​ര്‍ ആ​ള്‍​ക്കൂ​ട്ട ദു​ര​ന്ത​ത്തി​ല്‍ ടി​വി​കെ നേ​താ​വും ന​ട​നു​മാ​യ വി​ജ​യ്ക്ക് മ​റു​പ​ടി​യു​മാ​യി ഡി​എം​കെ നേ​താ​വ് സെ​ന്തി​ല്‍ ബാ​ലാ​ജി. ദു​ര​ന്ത​ത്തെ രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കാ​നാ​വി​ല്ലെ​ന്നും സ​ങ്ക​ല്‍​പ്പി​ക്കാ​ന്‍ പോ​ലും ക​ഴി​യാ​ത്ത ദു​ര​ന്ത​മാ​ണ് ന​ട​ന്ന​തെ​ന്നും ബാ​ലാ​ജി പ്ര​തി​ക​രി​ച്ചു.

യോ​ഗ​ത്തി​ന് എ​ത്തി​യ​വ​ര്‍​ക്ക് കു​ടി​വെ​ള്ളം ഉ​റ​പ്പാ​ക്കാ​ന്‍ പോ​ലും ടി​വി​കെ ശ്ര​മി​ച്ചി​ല്ല. ഡി​എം​കെ​യു​ടെ യോ​ഗ​ങ്ങ​ളി​ല്‍ ഇ​തൊ​ന്നു​മ​ല്ല പ​തി​വ്. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ പോ​ലും ടി​വി​കെ ഉ​റ​പ്പാ​ക്കി​യി​ല്ലെ​ന്നും വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ണി​ച്ച് സെ​ന്തി​ല്‍ ബാ​ലാ​ജി പ​റ​ഞ്ഞു.

നൂ​റു​ക​ണ​ക്കി​ന് ചെ​രു​പ്പു​ക​ള്‍ കി​ട​ക്കു​ന്ന​ത് ന​മു​ക്ക് അ​വി​ടെ കാ​ണാം. എ​ന്നാ​ല്‍ ഒ​രു ബി​സ്‌​ക​റ്റി​ന്‍റെ ക​വ​റോ വെ​ള്ള​ക്കു​പ്പി​യോ ക​ണ്ടി​ല്ല. വി​ജ​യ് കൃ​ത്യ​സ​മ​യ​ത്ത് എ​ത്താ​തി​രു​ന്ന​ത് വ​ലി​യ വീ​ഴ്ച​യാ​ണ്. വി​ജ​യ് വ​രും​മു​ന്‍​പ് ത​ന്നെ പ്ര​ശ്‌​ന​ങ്ങ​ള്‍ തു​ട​ങ്ങി​യി​രു​ന്നു​വെ​ന്നും ആ​ളു​ക​ള്‍ കു​ഴ​ഞ്ഞു വീ​ണി​രു​ന്നു​വെ​ന്നും സെ​ന്തി​ല്‍ ബാ​ലാ​ജി വ്യ​ക്ത​മാ​ക്കി.

എ​ല്ലാ​യി​ട​ത്തും പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു. വി​ജ​യ് വാ​ഹ​ന​ത്തി​ന് മു​ക​ളി​ല്‍ നി​ന്ന​ത് 19 മി​നി​റ്റാ​ണ്. ത​ന്നെ​ക്കു​റി​ച്ച് അ​വ​സാ​നം സം​സാ​രി​ക്കാം എ​ന്നാ​ണ് പ​റ​ഞ്ഞ​ത്. ആ​റു മി​നി​റ്റ് ക​ഴി​ഞ്ഞ​പ്പോ​ള്‍ ചെ​രു​പ്പേ​റു​ണ്ടാ​യി. ത​ന്നെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​ത് 16-ാം മി​നി​ട്ടി​ലാ​ണ്. വി​ജ​യ് തെ​റ്റിദ്ധരി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും സെ​ന്തി​ല്‍ ബാ​ലാ​ജി കു​റ്റ​പ്പെ​ടു​ത്തി.

National

ക​രൂ​രി​ലു​ണ്ടാ​യ​ത് വി​ജ​യ് അ​റി​ഞ്ഞു​കൊ​ണ്ട് വ​രു​ത്തി​വ​ച്ച ദു​ര​ന്തം: ആ​ർ.​എ​സ്. ഭാ​ര​തി

ചെ​ന്നൈ: ശ​നി​യാ​ഴ്ച ക​രൂ​രി​ലു​ണ്ടാ​യ​ത് വി​ജ​യ് അ​റി​ഞ്ഞു​കൊ​ണ്ട് വ​രു​ത്തി​വ​ച്ച ദു​ര​ന്ത​മാ​യി​രു​ന്നു​വെ​ന്ന് ഡി​എം​കെ സം​ഘ​ട​ന സെ​ക്ര​ട്ട​റി ആ​ർ.​എ​സ്. ഭാ​ര​തി. വി​ജ​യ്ക്ക് ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ നി​ന്ന് ഒ​ളി​ച്ചോ​ടാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും ആ​ളെ​ക്കൂ​ട്ടാ​ൻ മ​ന​പ്പൂ​ർ​വ്വം ഏ​ഴു​മ​ണി​ക്കൂ​ർ വൈ​കി​യെ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നും ആ​ർ.​എ​സ്. ഭാ​ര​തി ആ​രോ​പി​ച്ചു.

വി​ജ​യ് അ​തി​നെ​ല്ലാം ഉ​ത്ത​രം പ​റ​യ​ണ​മെ​ന്നും ആ​ർ.​എ​സ് ഭാ​ര​തി ആ​വ​ശ്യ​പ്പെ​ട്ടു. വി​ഷ​യ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം എ​ന്തി​നാ​ണെ​ന്നും ആ​ർ​എ​സ്എ​സ് ഭാ​ര​തി ചോ​ദി​ച്ചു. ത​മി​ഴ് നാ​ട് സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​ത് കു​റ്റ​മ​റ്റ അ​ന്വേ​ഷ​ണ​മാ​ണ്. സി​ബി​ഐ വേ​ണ്ടെ​ന്നാ​ണ് ഡി​എം​കെ നി​ല​പാ​ട്. സി​ബി​ഐ കേ​ന്ദ്രം ഭ​രി​ക്കു​ന്ന പാ​ർ​ട്ടി​യു​ടെ ടൂ​ൾ ആ​യി മാ​റു​ക​യാ​ണെ​ന്നും ഭാ​ര​തി കു​റ്റ​പ്പെ​ടു​ത്തി.

വി​ജ​യ്‌​യെ വ​രു​തി​യി​ൽ നി​ർ​ത്താ​ൻ ബി​ജെ​പി സി​ബി​ഐ​യെ ഉ​പ​യോ​ഗി​ക്കും. വി​ജ​യ്ക്ക് പി​ന്നി​ൽ താ​രാ ആ​രാ​ധ​ന ത​ല​യ്ക്കു പി​ടി​ച്ച​വ​രാ​ണ്. അ​ത്ത​ര​ക്കാ​രെ കു​റി​ച്ച് പ​റ​യാ​ൻ ത​ന്നെ നാ​ണ​ക്കേ​ട് തോ​ന്നു​ക​യാ​ണ്. ക​രൂ​രി​ല​ട​ക്കം തി​ങ്ങി നി​റ​ഞ്ഞ​ത് വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ട ചെ​റു​പ്പ​ക്കാ​ർ മാ​ത്ര​മാ​ണെ​ന്നും ഭാ​ര​തി പ​റ​ഞ്ഞു.

മു​തി​ർ​ന്ന​വ​ർ കേ​വ​ലം ര​ണ്ടാ​യി​ര​ത്തോ​ളം പേ​ർ മാ​ത്ര​മാ​യി​രു​ന്നു. വി​ജ​യ്‌​യു​ടെ രാ​ഷ്ട്രീ​യ ഭാ​വി എ​ന്തെ​ന്ന​ത് ഡി​എം​കെ​യെ ബാ​ധി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡി​എം​കെ​ക്ക് ടി​വി​കെ​യെ ഭ​യ​മി​ല്ല. ഡി​എം​കെ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ കൃ​ത്യ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും ആ​ർ.​എ​സ്. ഭാ​ര​തി വ്യ​ക്ത​മാ​ക്കി.

National

ക​രൂ​ർ അ​പ​ക​ടം; സം​ഭ​വി​ച്ച​ത് വി​വ​രി​ക്കാ​നാ​വാ​ത്ത ദു​ര​ന്തം: എം.​കെ.​സ്റ്റാ​ലി​ന്‍

ചെ​ന്നൈ: ക​രൂ​രി​ല്‍ സം​ഭ​വി​ച്ച​ത് വി​വ​രി​ക്കാ​നാ​വാ​ത്ത ദു​ര​ന്ത​മെ​ന്ന് മു​ഖ്യ​മ​ന്ത്രി എം.​കെ.​സ്റ്റാ​ലി​ന്‍. രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ യോ​ഗ​ത്തി​ൽ ന​ട​ന്നി​ട്ടി​ല്ലാ​ത്ത സം​ഭ​വ​മാ​ണി​ത്. ദു​ര​ന്ത​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ന്‍ ജ​സ്റ്റീ​സ് അ​രു​ണാ​ജ​ഗ​ദീ​ശ​ന്‍ മേ​ധാ​വി​യാ​യി​ട്ടു​ള്ള ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ചു.

അ​ന്വേ​ഷ​ണ​ത്തി​നു​ശേ​ഷം ഉ​ചി​ത​മാ​യ ന​ട​പ​ടി കൈ​ക്കൊ​ള്ളു​മെ​ന്നും ദു​ര​ന്ത​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് പ​ത്ത് ല​ക്ഷം രൂ​പ​യും പ​രി​ക്കേ​റ്റ​വ​ർ​ക്ക് ഒ​രു ല​ക്ഷം രൂ​പ വീ​തം സ​ഹാ​യം ന​ൽ​കും.

വി​ജ​യെ അ​റ​സ്റ്റ് ചെ​യ്യു​മോ​യെ​ന്ന ചോ​ദ്യ​ത്തി​ന് ആ​രെ അ​റ​സ്റ്റ് ചെ​യ്യും, ആ​രെ അ​റ​സ്റ്റ് ചെ​യ്യാ​നാ​കി​ല്ല​യെ​ന്ന് ഇ​പ്പോ​ൾ പ​റ​യാ​നാ​കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ സ്റ്റാ​ലി​ൻ മ​രി​ച്ച​വ​ർ​ക്ക് ആദരാഞ്ജലി അ​ർ​പ്പി​ച്ചു.

പ​രി​ക്കേ​റ്റ​വ​രെ​യും സ​ന്ദ​ർ​ശി​ച്ച​തി​നൊ​പ്പം ആ​ശു​പ​ത്രി​യി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ലും അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്തു.​സം​ഭ​വ​ത്തി​ൽ ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​നോ​ട് കേ​ന്ദ്രം റി​പ്പോ​ർ​ട്ട് തേ​ടി.

Latest News

Up